പത്തനംതിട്ട: കുമ്പഴയിൽ റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽനിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തിരുവല്ല കുമ്പഴ സ്വദേശിയായ ആതിര(25)യ്ക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്കു വരികയായിരുന്നു ആതിര കുഴിയിൽ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്.  ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയുടെ ഭാഗമായി മാസങ്ങളായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്. പലയിടത്തും പൈപ്പ് ചോര്‍ന്ന് റോഡില്‍ വെള്ളം ഒഴുകുന്ന അവസ്ഥയുമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *