കോട്ടയം: ജനപക്ഷം പാർട്ടി നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജിന്‍റെ മകൻ കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബർ പ്രചാരണം നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോർട്ട്.

പി.സി. ജോർജും ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണികുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താൻ വേണ്ടി വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.

ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *