ഐമന്റെ ഇരട്ട ഗോൾ, അസ്ഹറിന്റെ ഇരട്ട അസിസ്റ്റ്!! നോർത്ത് ഈസ്റ്റിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്!!

ഡ്യൂറൻഡ് കപ്പിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ യുവ നിര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പിലെ ആദ്യ വിജയം കൂടിയാണിത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയും ബ്ലാസ്റ്റേഴ്‌സ് നേരിട്ടു.

ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ സുദേവ ഡല്‍ഹി എഫ്‌സിയുമായി സമനിലയില്‍ പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ കരുത്തരായ ഒഡീഷ എഫ്‌സിയോട് തോറ്റിരുന്നു. ഇരട്ട സഹോദരന്മാരായ മുഹമ്മദ് ഐമൻ ഇരട്ട ഗോളും മുഹമ്മദ് ഐമൻ ഇരട്ട അസിസ്റ്റും നേടി . മുഹമ്മദ് അജ്‌സല്‍ മറ്റൊരു മനോഹര ഗോള്‍ നേടി.അവസാന കളിയില്‍ ഒഡീഷ എഫ്‌സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് യുവനിര നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നല്ല തുടക്കമാണ് കുറിച്ചത്. 31ന് ആര്‍മി ഗ്രീനുമായാണ് ഗ്രൂപ്പ് ഡിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. നിലവില്‍ നാല് പോയിന്റുമായി മൂന്നാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
Kerala Blasters with a stunning win in the Durand Cup

Leave a Reply

Your email address will not be published. Required fields are marked *