കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തില്‍ 10 സ്‌ക്കൂട്ടറുകള്‍ കത്തിനശിച്ചു. ഉടന്‍ അഗ്നി ശമന സേനയെത്തി തീയണച്ചു. മറ്റ് നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്
2022-08-31

