പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാർ മറിഞ്ഞ് യുവാവ് പിടിയിൽ

തേഞ്ഞിപ്പലം  ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുലർച്ചെ വീട്ടിൽനിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാർ മറിഞ്ഞ് യുവാവ് പിടിയിൽ. കാക്കത്തടം സ്വദേശി എ.പി.അബ്ദുൽ ഹസീബിനെ (18) ആണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി പോകുമ്പോൾ പാത്തിക്കുഴി പാലത്തിനു സമീപം പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിനു മുന്നിൽപെടുകയായിരുന്നു. വേഗം കൂട്ടിയ കാർ റോഡരികിലേക്കു മറിഞ്ഞു. പ്രതിയും പെൺകുട്ടിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. എസ്ഐ എ‍ൻ.ശ്രീജിത്തും സിപിഒ റഫീഖ് മഞ്ഞറോടനും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *