കൊച്ചി: അച്ഛന്‍ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസുകാരന്‍ ജീപ്പിനടിയില്‍പ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്‌സിയുടെയും മകന്‍ നിഹാനാണ് ദാരുണാന്ത്യം.

ഇന്നലെ വൈകിട്ടാണ് സംഭവം. ജോബി വീട്ടുമുറ്റത്ത് ജീപ്പ് എടുക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ കത്തീഡ്രലില്‍.സഹോദരങ്ങള്‍: ജൊഹാന്‍, സാറ.

Leave a Reply

Your email address will not be published. Required fields are marked *