തിരുവനന്തപുരത്ത് വന്‍ ഗുണ്ടാവേട്ട; ഒറ്റ ദിവസം കൊണ്ട് അറസ്റ്റിലായത് 107 ഗുണ്ടകൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാവേട്ട. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഓണത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഗുണ്ടകളുടെ കൂട്ട അറസ്റ്റ്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *