പിലിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പി.ടി.എ. പ്രസിഡന്റിനെതിരേ മാനഭംഗശ്രമത്തിന് പൊലീസ് കേസെടുത്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.ടി. ബാലചന്ദ്രനെതിരേയാണ് ചന്തേര പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനിടെ കൈയില്‍ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസിനാണ് അന്വേഷണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *