കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തിയത്. മുഖ്യമന്ത്രി വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

കീമോ തെറാപ്പിയുടെ ക്ഷീണവും മറ്റ് അസ്വസ്ഥതകളും അദ്ദേഹത്തിനുണ്ട്. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷും എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീറും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി ആരോഗ്യനില വഷളായതോടെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഓഗസ്്റ്റ് 29നാണ് എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *