രണ്ടര കിലോ കഞ്ചാവുമായി സി.പി.ഐ നേതാവ് പിടിയിൽ

കഞ്ചാവുമായി സി.പി.ഐ നേതാവ് എക്സൈസ് സംഘത്തി​ന്റെ പിടിയിലായി. പത്തനംതിട്ട അടൂരിലാണ് രണ്ടര കിലോയോളം കഞ്ചാവുമായി എ.ഐ.വൈ.ഫ് ജില്ലാ കമ്മിറ്റിയംഗവും സി.പി.ഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു.

രണ്ടര കിലോ കഞ്ചാവുമായി സി.പി.ഐ നേതാവ് എക്സൈസ് പിടിയിൽ

സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്.ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *