മലപ്പുറത്ത് ഒഴുക്കിൽ പെട്ട് ഏഴാം ക്ലാസുകാരൻ മരിച്ചു

മലപ്പുറം  ;പുത്തൂര്‍ പള്ളിക്കല്‍ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുല്‍ ഹമീദിന്‍റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (11) ആണ് മരിച്ചത്.
എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പിതാവിനൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു റിസ്വാന്‍. അപ്പോഴാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *