തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും. പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ പറയുന്നു.

എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്‌ലര്‍മാര്‍ക്ക് ഇന്ധനം ഉറപ്പാക്കാന്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *