ഇസ്ലാമാബാദ്: വേദിയില്‍ പാടിക്കൊണ്ടിരിക്കെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു സംഭവം. ഗായിക സമീന സമൂണ്‍ (സമീന സിന്ധു) ആണ് മരിച്ചത്.

എഴുന്നേറ്റ് നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക വിസമ്മതിച്ചതാണ് ഗായികയ്ക്ക് നേരെ നിറയൊഴിക്കാനുള്ള കാരണം. സംഭവുമായി ബന്ധപ്പെട്ട് താരീഖ് അഹമ്മദ് എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് സമീനയുടെ ഭര്‍ത്താവ് പറഞ്ഞു. ലര്‍ഖാനയിലെ കാംഗാ എന്ന ഗ്രാമത്തില്‍ നടക്കുന്ന ഒരു സ്വകാര്യ ചടങ്ങില്‍ പാടാന്‍ എത്തിയതായിരുന്നു ഇരുപത്തിനാലുകാരിയായ സമീന. ചടങ്ങുകള്‍ നടക്കവേ, താരീഖ് സമീനയോട് എഴുന്നേറ്റ് നിന്ന് പാടണം എന്നാവശ്യപ്പെട്ടതായി പറയുന്നു. ഗര്‍ഭിണിയായതിനാല്‍ നിന്ന് പാടാന്‍ ബുദ്ധിമുട്ടായത് കാരണം അവര്‍ ആവശ്യം നിരസിച്ചു

ഇതില്‍ കുപിതനായ ജാതോയ് അവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീനയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യയും ഗര്‍ഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതകകുറ്റം ചുമത്തമെന്ന് സമീനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *