മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ദില്ലിയിൽ പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം

ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട്ട് രണ്ടിടത്താണ് ഇന്ന് തെരുവുനായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബിഎഡ് വിദ്യാര്‍ത്ഥികളായ അമല്‍ മോഹന്‍, അംജദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവൂർ കൽപ്പള്ളിയിലും നായ വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായി. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം. അതേസമയം, സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *