നടി രശ്മി ഗോപാല്‍ അന്തരിച്ചു

കൊച്ചി: സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്. രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണു മലയാള സീരിയൽ ലോകം. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *