Auto Draft

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞിരുന്നു. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദര്‍ശിച്ചിരുന്നു.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *