കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വട്ടപ്പാറ മരുതൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് വന്ന ബസും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *