പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് 5o വര്‍ഷം കഠിന തടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്.

കുന്ദംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *