ബാംഗ്ലൂര്‍ ഡെയ്‌സ് സെറ്റില്‍ സംവിധായിക അഞ്ജലി മേനോനെ നൈസായി പറ്റിച്ച് ഫഹദും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രീകരണത്തിനിടയില്‍ ഫഹദിനെയും നസ്രിയയെയും അഞ്ജലി വിലക്കിയിരുന്നു. വലിയ കൂട്ടൊന്നും വേണ്ടെന്നായിരുന്നു സംവിധായിക ഇരുവരെയും വിലക്കിയത്.

ബാംഗ്ലൂര്‍ ഡെയ്‌സില്‍ സ്വരചേര്‍ച്ചയില്ലാത്ത ദമ്പതികളെ അവതരിപ്പിക്കുമ്പോള്‍ ആ കൂട്ട് അഭിനയത്തില്‍ പ്രതിഫലിക്കാതിരിക്കാനാണ് സംവിധായിക അത്തരത്തിലൊരു വിലക്ക് കൊണ്ട് വന്നത്. എന്നാല്‍ അഞ്ജലിയെ ഇരുവരും നൈസായി പറ്റിച്ചു. ഇരുവരും സെറ്റില്‍ അഞ്ജലിയെ അനുസരിച്ചില്ലെന്ന് മാത്രമല്ല, നൈസായി പറ്റിച്ച് സെറ്റില്‍ വെച്ച് തന്നെ പ്രണയവും തുടങ്ങി.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

പൃഥ്വിയെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ കൂടയിലൂടെയാണ് നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തിയത് . ഫഹദുമായുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ അഭിനയ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *