ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ മാതൃസഹോദരന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പന്ത്രണ്ടു വയസ്സുള്ള ശ്രുജനാ റെഡ്ഡി, വിഷ്ണുവര്‍ധന്‍ റെഡ്ഡി എന്നിവരാണ് അമ്മാവന്‍ മല്ലികാര്‍ജുന്‍ റെഡ്ഡിയുടെ ക്രൂരതയ്ക്ക് ഇരകളായത്.

തന്റെ സഹോദരിയെ ‘ദുരിതത്തില്‍’ നിന്നു രക്ഷിക്കാനാണ് അവരുടെ മക്കളെ കൊന്നതെന്ന് അറസ്റ്റിലായ മല്ലികാര്‍ജുന്‍ റെഡ്ഡി പൊലീസിനോട് പറഞ്ഞു. മല്ലികാര്‍ജുന്റെ കൂടെ താമസിക്കുന്ന വ്യക്തി, ടാക്‌സി ഡ്രൈവര്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമ കണ്ടതാണു വിവരം പുറത്തറിയാന്‍ കാരണം. വീട്ടുടമ വിവരം പൊലീസില്‍ അറിയിക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് മല്ലികാര്‍ജുന്‍ കുട്ടികളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. നീന്തല്‍ പഠിപ്പിക്കാമെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. മൂകരും മാനസികാസ്വാസ്ഥ്യമുള്ളവരുമാണ് കുട്ടികളെന്ന് മാതാപിതാക്കള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *