കല്‍പ്പറ്റ: വയനാട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് മലായാളി യുവാക്കളുള്‍പ്പടേയുള്ളവർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരേയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. വൈത്തിയിരിയിലെ റിസോട്ടില്‍ വെച്ചാണ് സംഭവമെന്നാണ് യുവതിയുടെ പരാതി.

വൈത്തിരിയിലെ റിസോര്‍ട്ടിലും ഹോംസ്‌റ്റേയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വൈത്തിരി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ഇടനിലക്കാരായ രണ്ട് സ്ത്രീകള്‍ക്കെതിരേയും യുവതിയുടെ പരാതിയുണ്ട്. ഇവരുള്‍പ്പടെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടകര സ്വദേശി ഷാജഹാന്‍, പേരാമ്പ്ര സ്വദേശി മുജീബ്, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുല്‍ ജമാല്‍, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *