വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണിൽ കടുവ ഇറങ്ങി

പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ ഇറങ്ങി. രാത്രി ഏഴുമണിയോടെയാണ് ദോട്ടപ്പന്‍ കുളം റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിന് സമീപം കടുവ ഇറങ്ങിയത്. കടുവ മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നഗരത്തിന്റെ സമീപത്താണ് കടുവ ഇറങ്ങിയത്. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ്‌ കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകര്‍ പരിഭ്രാന്തിയിലാണ്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. കടുവയുടെ നമ്പര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാത്രി കാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു

നേരത്തെയും ബത്തേരിയിലെ പലയിടത്തും കടുവ ഇറങ്ങിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *