കണ്ണൂർ: തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി തിരച്ചിൽ തുടരുന്നു. പ്രണയാഭ്യാർഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് അറിയിച്ചു.

തങ്ങളെ കൊല്ലാനാണ് ജിനേഷ് എത്തിയതെന്ന് അമ്മ ഇന്ദുലേഖ പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായപൊത്തി കഴുത്തറക്കാൻ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയത് അതിനുശേഷമാണ്. മൽപിടിത്തത്തിനിടെയാണ് പലയിടത്തും കുത്തേറ്റതെന്ന് ഇന്ദുലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *