‘സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ച് കഴിച്ചു, പത്ത് കിലോ ഫ്രിഡ്ജിൽ സൂക്ഷിച്ചു’ ; നരബലിക്കു ശേഷമുള്ള പൈശാചിക കൃത്യങ്ങൾ വിവരിച്ച് കേസിലെ പ്രതികൾ

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട കൊലയ്ക്ക് ശേഷം നടത്തിയ പൈശാചിക കൃത്യങ്ങൾ വിവരിച്ച് കേസിലെ പ്രതികൾ. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ച് കഴിച്ചതായി പ്രതികൾ വെളിപ്പെടുത്തി. വേവിച്ച മാംസം ലൈല ഒഴികെ മറ്റ് രണ്ട് പ്രതികളുമാണ് കഴിച്ചതെന്നും മൊഴിയിൽ പറയുന്നു.

പത്ത് കിലോയോളം മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു. റോസ്ലിന്റേയും പത്മയുടേയും ശരീര ഭാ​ഗങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചതായും ഇവ പിന്നീട് മറ്റൊരു കുഴിയിൽ നിക്ഷേപിച്ചതായും ലൈലയുടെ മൊഴിയിലുണ്ട്. ഫ്രി‍ഡ്ജിൽ മാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി.

മാംസം വേവിച്ച പാത്രങ്ങൾ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നൽകി. ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാ​ഗങ്ങളുമാണ് വേവിച്ചത്.

മൃതദേഹങ്ങൾ വെട്ടിനുറുക്കിയത് ഭ​ഗവൽ സിങും ലൈലയും ചേർന്നാണ്. തിരുമ്മൽ കേന്ദ്രത്തിൽ വച്ചാണ് ഇത്തരത്തിൽ ശരീരങ്ങൾ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ മുറിക്കാനുപയോ​ഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 40തോളം തെളിവുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിർണായക വിരലടയാളങ്ങളും കണ്ടെത്തി. വീടിന്റെ ഭിത്തിയിൽ രക്തം തെറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *