ഗുവാഹത്തി: കനത്ത മഴ തുടരുന്ന ആസാമില്‍ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ശനിയാഴ്ച നാല് പേര്‍ക്ക് കൂടി കാലവര്‍ഷക്കെടുതികളില്‍ ജീവന്‍ നഷ്ടമായി. അതേ സമയം, ത്രിപുര, മിസോറാം തുടങ്ങിയ സ്ഥലങ്ങളില്‍ കാലവര്‍ഷക്കെടുതികള്‍ക്ക് അല്‍പം ശമനമുണ്ട്.

ആസാമിലെ ഹോജായ്, കാര്‍ബി ആങ്‌ലോങ് ഈസ്റ്റ്, ആങ്‌ലോങ് വെസ്റ്റ്, ഗോല്‍ഗഢ്, കരിമാഗ്‌നാജ്, ഹൈലകണ്ടി തുടങ്ങിയ ജില്ലകളെല്ലാം കാലവര്‍ഷത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. കരിമഗ്‌നാഞ്ചില്‍ ഏകദേശം 1.95 ലക്ഷം പേരും ഹൈലകണ്ടിയില്‍ 1.89 ലക്ഷം പേരും കാലവര്‍ഷക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നുണ്ട്. അതേ സമയം, വരും ദിവസങ്ങളില്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മണ്‍സൂണ്‍ ശക്തമാവുമെന്നാണ് കാലാവസ്ഥ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *