‘യശോദ’  സാമന്ത ചിത്രത്തിന്റെ ട്രെയിലർ  പുറത്തിറങ്ങി

ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യശോദ ‘. സാമന്ത നായികയായി samantha-movie എത്തുന്ന ചിത്രത്തിൽ വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. സാമന്തയുടെ കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകളും കൂടെ ഉണ്ണി മുകുന്ദനും സാമന്തയും തമ്മിലുള്ള റൊമാന്റിക് സീനുകളും ട്രെയ്‌ലറിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യും.

ഇപ്പോൾ ഇതാ ‘യശോദ ‘യുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ . തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഹിന്ദിയില്‍ വരുണ്‍ ധവാന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രമാണിത് ,

Leave a Reply

Your email address will not be published. Required fields are marked *