എടപ്പാള്‍: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് പൊന്നാനിയിലേക്ക് കൊണ്ടുവന്ന 4കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. പൊന്നാനി സ്വദേശി കുഞ്ഞുമുസസാക്കാനകത്ത് ബാദുഷ (28) എക്‌സൈസ് സംഘത്തെ കണ്ടപ്പോള്‍ കഞ്ചാവുമായി സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ബാദുഷ പൊന്നാനിയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് ഇയാള്‍ക്കെതിരെ ഇരുപത്തെട്ടോളം കഞ്ചാവ് കേസുകള്‍ നിലവിലുള്ളതായും അന്വേഷണം ഊര്‍ജിതമാക്കിയതായും എക്‌സൈസ് അറിയിച്ചു. ഇയാള്‍ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് നാലു കിലോ കഞ്ചാവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ പ്രിവന്റീവ് ഓഫീസര്‍ജാഫര്‍ കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് പി പി, പ്രമോദ് വി പി,വിനീഷ് എം സി, രജിത ടി കെ ,ബാലന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
