എം സി റോഡിൽ കാരയ്ക്കാട്ട്  അപകടം , 6 പേർക്ക് പരുക്ക്

ആറന്മുള : ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാർ യാത്രികരായ 4 പേരും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്. കാരയ്ക്കാട്  വടക്കേ ചേരിപ്പടി കള്ള് ഷാപ്പിന് മുന്നിൽ ഇന്ന് പുലർച്ചെ 6 മണിക്കായിരുന്നു അപകടം. പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്റ് ലോറിയിലേക്ക് എതിരെ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു.

ഇടിയെത്തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ചാണ് 2 ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയത്. KL 33 B 2024 കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയവരും പരുമല പദയാത്രികരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ച് യാത്രികരെ പുറത്തെടുക്കുകയായിരുന്നു.  മുളക്കുഴ, അരീക്കര. പാറപ്പാട്ട് മേലത്തേതിൽ ഫെബിൻ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ബൈക്കിൽ വരുകയായിരുന്നു എന്നാണ് സൂചന. 

Leave a Reply

Your email address will not be published. Required fields are marked *