സംസ്ഥാനത്ത് സ്വർണ വിലയിൽ വന്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വന്‍ ഉയർച്ച. ഗ്രാമിന് ഇന്ന് 55 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു ഗ്രാമം സ്വർണന്‍റെ വില 4,735 രൂപയായി ഉയർന്നു. ഒരു പവന്‍ സ്വർണത്തിന്‍റെ വില 37,880 രൂപയുമായി ഉയർന്നു. ഇന്നലെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് ഇന്നലത്തെ നിരക്ക്.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *