ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നടത്തുന്ന രാജ്നിവാസ് ധര്‍ണയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലഫ്. ഗവര്‍ണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരത്തിന് ആരാണ് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. കേസില്‍ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേര്‍ത്തു. കേസില്‍ ബുധനാഴ്ച വാദം തുടരും.
2018-06-18
