കൊച്ചി ∙ നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാൻ ശ്രമിച്ച കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും, ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ്.

പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുൽ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെ.കെ.അബൂബക്കർ, നജീബ് രാജ, ജാഫർ സാദിഖ് എന്നിവർ ഡിസംബർ 12നു ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം.വർഗീസിന്റെ ഉത്തരവ്.

സ്വർണക്കടത്തെന്ന ആവശ്യവുമായാണു ഷംനയെ സംഘം സമീപിച്ചത്. ഇതിനു ഷംന തയാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *