സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും പിന്‍വാതില്‍ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ നൽകിയ കത്ത് പുറത്ത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നൽകിയ കത്താണ് പുറത്തുവന്നത്. അറ്റൻഡർ നിയമനം ഇപ്പോൾ നടത്തേണ്ടെന്നും ബാങ്ക് ഭരണസമിതിയോട് കത്തിൽ നിർദേശിക്കുന്നു.

2021 ജൂലൈയിലേതാണ് കത്ത്. ആനാവൂരിന്റെ പേരും ഒപ്പും കത്തിലുണ്ട്. പാർട്ടിയുടെ ഔദ്യോഗിക തീരുമാനമായാണ് നിയമനപ്പട്ടിക നൽകിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങൾ മറികടന്നായിരുന്നു ഇടപെടൽ. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ പ്രത്യേക ഏജൻസിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചത്.

ആനാവൂർ നാഗപ്പനോട്, തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയതെന്നു ആരോപിക്കുന്ന കത്തും, എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂർ ഏരി‍യ കമ്മിറ്റി അംഗവും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായി ഡി.ആർ.അനിൽ നൽകിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *