കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് മധുരമായി പകരംവീട്ടി കേരള ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ്: കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് മധുരമായി പകരംവീട്ടി കേരള ബ്ലാസ്റ്റേഴ്സ്. ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. 12 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനും (16) മുംബൈ സിറ്റി എഫ്.സിക്കും (15) പിറകിലാണ്. ഒഡിഷ എഫ്.സിക്കും 12 പോയന്റുണ്ടെങ്കിലും കൂടുതൽ ഗോൾ നേടിയതിന്റെ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനാണ്.

Leave a Reply

Your email address will not be published. Required fields are marked *