കമിതാക്കളുടെ മേൽ പശയൊഴിച്ചു, ശരീരം ഒട്ടിപ്പിടിച്ചു; ശേഷം കഴുത്ത് അറുത്തു”  ക്രൂരമായ കൊലപാതകം, വ്യാജ സിദ്ധൻ അറസ്റ്റിൽ

ഉദയ്പുര്‍ (രാജസ്ഥാന്‍): അധ്യാപകരായ യുവാവിനേയും യുവതിയേയും പശ ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ 55-കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍. നവംബര്‍ 18 ന് രാജസ്ഥാനിലെ ഉദയ്പുരിലെ കേലാഭബാവഡിയിലെ വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്‌ന ശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മരിച്ച രണ്ട് പേരും വ്യത്യസ്ത ജാതികളില്‍പെട്ടവരായതിനാല്‍ കേസിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യാജ സിദ്ധനായ ഭലേഷ് കുമാര്‍ പിടിയിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകനായ രാഹുല്‍ മീനയും (30) സോനു കുന്‍വറുമാണ് (28) കൊല്ലപ്പെട്ടത്. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള വിവാഹിതരായ ഇവര്‍ ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടുകയും അടുപ്പം വളരുകയും ചെയ്തു. ഈ ബന്ധത്തിന്റെ പേരില്‍ രാഹുല്‍ തന്റെ ഭാര്യയുമായി നിരന്തരം കലഹത്തിലായി. ഇതേ തുടര്‍ന്ന് രാഹുലിന്റെ ഭാര്യ വ്യാജ സിദ്ധന്‍ ഭലേഷ് കുമാറിന്റെ സഹായം തേടി. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാള്‍ നാട്ടുകാര്‍ക്ക് ഏലസുകളും മറ്റും വിറ്റുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സോനുവിനെ ഭലേഷ് കുമാറിനും ഇഷ്ടമായിരുന്നു. ഇതോടെ രാഹുലും സോനുവും തമ്മിലുള്ള ബന്ധം ഇയാള്‍ രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇക്കാര്യം അറിഞ്ഞ രാഹുലും സോനുവും ചേര്‍ന്ന് വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് ഭലേഷിനെ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി താനുണ്ടാക്കിയ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, തന്ത്രി അവരോട് പ്രതികാരം ചെയ്യാൻ ഒരു ഗൂഢാലോചന നടത്തി.

തന്ത്രി അൻപതോളം ട്യൂബുകൾ സൂപ്പർ ഗ്ലൂ വാങ്ങി കുപ്പിയിൽ ഒഴിച്ചതായി പോലീസ് പറഞ്ഞു. കമിതാക്കൾ കാട്ടിനുള്ളിലെ രഹസ്യ സ്ഥലത്ത് സ്ഥിരമായി കണ്ടുമുട്ടാറുള്ള വിവരം അറിയാവുന്ന ഭലേഷ് നവംബർ 15 ന് ഇവർ രഹസ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. തന്റെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭീക്ഷണിപെടുത്തി .പിന്നീട് അവരുടെ ശാരീരിക ബന്ധത്തിനിടെ കയ്യില്‍ കരുതിയ പശ ഇവര്‍ക്ക് മേല്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലും കത്തിയും ഉപയോഗിച്ച് ഇരവരെയും ആക്രമിച്ചു.

അതിവേഗം ഒട്ടിപ്പിടിക്കുന്ന പശയായതിനാല്‍ രാഹുലിന്റേയും സോനുവിന്റേയും തൊലി പരസ്പരം ഒട്ടിച്ചേര്‍ന്നു. വേര്‍പെടുത്താനുള്ള ശ്രമത്തിനിടെ ഇരുവരുടേയും തൊലി ഉരിഞ്ഞുപോവുന്ന അവസ്ഥയെത്തിയെന്നും പോലീസ് പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ചതോടെ സിദ്ധൻ രാഹുലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ നഗ്‌നരായാണ് ഇരുവരുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി 50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഭലേഷ് കുമാര്‍ സംശയത്തിന്റെ നിഴലിലായതോടെ ഇയാള്‍ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *