ദോഹ: കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായി എത്തിയ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കൊ. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും ആഫ്രിക്കക്കാരുടെ വല കുലുക്കാനായില്ല. വമ്പന്‍ താരനിരയുമായെത്തിയ ക്രൊയേഷ്യയെ മൊറോക്കോ പിടിച്ചുകെട്ടുകയായിരുന്നു.

