ബെംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ചു; ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയില്‍

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായി. പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ബൈക്ക് ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവർ പിടിയിലായി. ബൈക്ക് ടാക്സി ഡ്രൈവറെയും മൊബൈൽ റിപ്പയർ ചെയ്യുന്ന ആളെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കമ്മിഷണർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി കേരളത്തിൽനിന്ന് ബെംഗളൂരുവിൽ എത്തിയ പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുഹൃത്തിനെ വീട്ടിൽ സന്ദർശിച്ചശേഷം രാത്രി വൈകി മടങ്ങാനാണ് പെൺകുട്ടി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്.

പെൺകുട്ടിക്ക് സ്ഥലപരിചയം കാര്യമായിട്ടില്ലെന്നു മനസ്സിലാക്കിയ ബൈക്ക് ടാക്സി ഡ്രൈവർ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. അറഫാത്ത്, യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡനത്തിനിരയാക്കി.. ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് സുഹൃത്തുക്കൾ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീടാണ് പരാതി നൽകിയത്. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

അതേസമയം, രാത്രി വൈകി ബൈക്ക് ടാക്സി ഉപയോഗിക്കുന്ന ആളുകൾ ജാഗ്രതയോടെ ഇരിക്കണമെന്നു ബെംഗളൂരു പൊലീസ് നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *