അട്ടിമറിയുമായി മൊറോക്കോ; സ്പെയിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്വാർട്ടറിൽ

ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3–0നാണ് മൊറോക്കോയുടെ വിജയം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ കടക്കുന്നത്. അതേസമയം, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേട് സ്പെയിനിന്റെ പേരിലായി. നാലാം തവണയാണ് സ്പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *