അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്നു

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫറിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പൃഥ്വിരാജ് വാർത്ത പങ്കുവെച്ചത്. അയ്യയ്ക്കും ഔറംഗസേബിനും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

Leave a Reply

Your email address will not be published. Required fields are marked *