ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ, വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം. ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയര്‍ന്നതാണെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സന്ദേശം വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത്തരം പോസ്റ്റുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി കൂടുതല്‍ അപകടകാരിയാണെന്നും ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയര്‍ന്നതാണെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ഏറെ വ്യത്യാസമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് വ്യാജമാണെന്നും ഇത്തരം കുറിപ്പുകളില്‍ വീഴരുതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ലഭ്യമായ ഡേറ്റകള്‍ ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് എക്‌സ്ബിബി എന്ന് പറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

