ലിപ് ലോക്ക് രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവും, അവിടെയിരുന്ന് കരയും: അഞ്ജലി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് അഞ്ജലി. താരം പ്രധാനമായും തമിഴ് , തെലുങ്ക് സിനിമകളിലാണ് പ്രത്യക്ഷപ്പെടുന്നത്. മോഡലിങ്ങിൽ സജീവമായതിനെ ത്തുടർന്ന് രണ്ട് തെലുങ്ക് പ്രൊഡക്ഷനുകളിൽ താരം നായിക വേഷങ്ങളിൽ അഭിനയിച്ചു;. താരത്തിന്റെ ആദ്യ ചിത്രം തെലുങ്ക് ത്രില്ലർ ചിത്രമായ ഫോട്ടോ ആയിരുന്നു. ജീവയ്‌ക്കൊപ്പം കത്രദു തമിഴ് എന്ന സിനിമയിൽ ഒരു വേഷം താരം ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തു. ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന്റെ ഓരോ വേഷത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Anjali HQ Wallpapers | Anjali

ഇതിനോടകം തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. 2010-ലും 2011- ലും അങ്ങാടി തെരു , എങ്കയും എപ്പോഴും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തമിഴ് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അങ്ങാടി തെരുവിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരത്തിന് ലഭിച്ചു. പിന്നീട് തമിഴ് സിനിമയിലെ മികച്ച യുവനഡിമാരിൽ ഒരാളായി താരം അംഗീകരിക്കപ്പെട്ടു. കൂടുതലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങൾ ചെയ്യുന്നതിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.

2013-ൽ തെലുങ്ക് സിനിമയിലേക്ക് മടങ്ങിയ താരം സീതമ്മ വക്കിറ്റ്‌ലോ സിരിമല്ലെ ചേറ്റു , ബാലുപു , മസാല , ഗീതാഞ്ജലി , ഡിക്റ്റേറ്റർ തുടങ്ങിയ വിജയചിത്രങ്ങളുടെ മുൻനിരയിൽ പ്രത്യക്ഷപ്പെട്ടു . സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ട്, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രണ്ട് നന്തി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. കരിയറി നീളവും താരം മികവുകളാണ് അടയാളപ്പെടുത്തുന്നത് അതുകൊണ്ട് ഭാവിയിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് തിളങ്ങിനിൽക്കാൻ സാധിക്കും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഒരു അനുഭവമാണ് താരം തുറന്നു പറയുന്നത്.

Tamil Actress Anjali in Black bra from

തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണ് എന്നാണ് താരം പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നും താരം പറഞ്ഞു.

ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് താരം പിന്നീട് പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് താരം പറയുന്നത്. ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ച നടിമാർക്കെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും ആണ് ഉയരാറുള്ളത് ആ സമയത്താണ് താരത്തിന്റെ ഈ വേദനിപ്പിക്കുന്ന തുറന്നു പറച്ചിൽ വൈറലായത്.

Leave a Reply

Your email address will not be published. Required fields are marked *