ജി.എഫ്.എൽ കാർഗോ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബ്, ജെഴ്സി പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ജി എഫ് എൽ കാർഗോ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ജെഴ്സി പ്രകാശനം ഗുദൈബിയയിലുള്ള കപ്പാലം ലൈവ് റസ്റ്റാറന്റിൽ വെച്ച് നടന്നു.

ജെഴ്സി പ്രകാശന ചടങ്ങിൽ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബ് സീനിയർ മെമ്പർ അബ്ദുൽ റഷീദിന്റെ ആദ്യക്ഷതയിൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗ് സീസൺ 2022-2023 കാലയളവിലേക്കുള്ള ജേഴ്‌സി, ടൈറ്റിൽ സ്‌പോൺസറായ ജി എഫ് എൽ കാർഗോ പ്രതിനിധികളായ മാധവൻ (ഫൈനാൻസ് കൺട്രോളർ), ഉനൈസ് (എക്സ്പോർട്ട് മാനേജർ) , കോസ്പോൺസറായ ക്യാമ്പസ് കളക്ഷൻ പ്രതിനിധി റഫീഖ്, ജി എഫ് എൽ കാർഗോ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ജംഷീർ, വൈസ് ക്യാപ്റ്റൻ ജസീർ അഹമ്മദ്, മാനേജർ ഫയാസ്, കോഡിനേറ്റർ ദീപേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

പ്രസ്തുത പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ജി എഫ് എൽ കാർഗോ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബ് സീനിയർ അംഗങ്ങളായ ക്യാപ്റ്റൻ ജംഷീർ, വൈസ് ക്യാപ്റ്റൻ ജസീർ അഹമ്മദ്, മാനേജർ ഫയാസ്, കോഡിനേറ്റർ ദീപേഷ്, ശബാബ് എന്നിവർ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും രേഖപ്പെടുത്തി.

ടീം അംഗങ്ങൾ: ജംഷീർ (ക്യാപ്റ്റൻ), ജസീർ അഹമ്മദ് (വൈസ് ക്യാപ്റ്റൻ) ഫയാസ്, ദീപേഷ്, അബ്ദുൽ റഷീദ്, ശ്രീജിത്ത്, ശബാബ്, അബ്ദുൽ ഖാദർ, ജിത്തു, ഷമീം, നൗഷാദ്, വിഷ്ണു , ഹസൻ, ഹക്കീം, അമൽ ലാൽ, ഷെരീഫ് , നിഷാദ്, അമൽ സലീം. എന്നിവരും സന്നിദ്ധരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *