കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍  ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്‍റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും വെടിയേറ്റു. 

അജ്ഞാതന്‍റെ വെടിയേറ്റ ഇരുവർക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദാല്‍ഗയിലേക്ക് പോവുന്നതിനിടെ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച് കാറിന്‍റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്.

രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. `വിരാട് ഹിന്ദു സമാവേശ്’ എന്ന പേരിൽ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *