തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതിയിലെ വാദം പൊളിയുന്നു. ഗവാസ്‌ക്കര്‍ തന്റെ കാലില്‍ വാഹനം കയറ്റിയെന്ന് ആരോപിച്ചായിരുന്നു ഇവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ് ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് പുതിയതായി എത്തുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ എഡിജിപിയുടെ മകളുടെ മൊഴി ഇന്നെടുക്കും.

ഔദ്യോഗിക വാഹനം ഗവാസ്‌ക്കര്‍ കാലിലൂടെ കയറ്റി പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ശരീരത്തിലുള്ള പാടുകള്‍ ഓട്ടോ ഇടിച്ചാണെന്നു വ്യക്തമാക്കുന്നതാണ് ആശുപത്രി രേഖകള്‍. അസ്ഥിരോഗ വിദഗ്ധന്റെ കേസ്ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എഡിജിപിയുടെ മകളുടെ പരാതി പൊളിയാനാണ് സാധ്യത. ഡോക്ടറുടെ മൊഴിയും ആശുപത്രി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *