ഫ്ളിപ് കാർട്ട് ജീവനക്കാരിയായ നടുറോഡില്‍ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പശ്ചിംവിഹാറിലായിരുന്നു സംഭവം.

ഫ്‌ളിപ്കാര്‍ട്ടില്‍ കൊറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *