അഞ്ജലി മേനോന്‍ പാര്‍വതി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുകയാണ്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഞ്ജലിയുടെ സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നുവെങ്കിലും വന്ന് അഭിനയിച്ചു പോയാല്‍ മതി എന്ന് അഞ്ജലി പറയുകയായിരുന്നുവെന്നും പാര്‍വതി വെളിപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക് വീഡിയയോയിലൂടെയാണ് പാര്‍വതിയുടെ ഈ തുറന്നു പറച്ചില്‍.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ … ‘അഞ്ജലിയെ ഞാന്‍ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു പണ്ട് മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷം. അഞ്ജലിയെ കാണാനും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് അഞ്ജലിക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് പറഞ്ഞതും അഞ്ജലി പറഞ്ഞു നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചത്. ആ ചിത്രം സംഭവിച്ചതില്‍ ദൈവത്തിന് നന്ദി.

അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്. അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നില്ല. ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു’.

Leave a Reply

Your email address will not be published. Required fields are marked *