മൈജി ഫ്യൂച്ചര്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ച ഈ ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ താരം ഹണി റോസും മൈജി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എ.കെ ഷാജിയും ചേര്‍ന്ന് നിര്‍വഹിച്ചു. മറ്റ് പ്രമുഖരും മൈജി സ്റ്റാഫുകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബാലുശ്ശേരിയിലെ നിലവിലുള്ള മൈജി സ്റ്റോറിനോടൊപ്പം മൈജി ഫ്യുച്ചര്‍ കൂടി വന്നതോടെ വേറൊരു റേഞ്ച് ഷോപ്പിംഗ് എക്‌സ്പീരിയന്‍സാണ് ബാലുശ്ശേരിക്ക് സ്വന്തമായത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *