കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സ് (30) ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്.

മെസിയുടെ തോല്‍വി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായയാണ് തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്ക് പോയത്. യുവാവ് ആറ്റില്‍ ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *