ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എച്ച് സി എല്‍ രംഗത്ത്. ടെക് ഭീമന്മാരായ എച്ച് സി എല്‍ ഒരു ഫ്രീ ആപ്പുമായാണ് എത്തിയിരിക്കുന്നത്. എച്ച് സി എല്‍ മ്യൂസിക് എന്നാണ് ആപ്പിന്റെ പേര്.

ഐതിഹാസിക കലാകാരന്മാരുടെ ലൈവ് പെര്‍ഫോമന്‍സുകള്‍, പഴയ കലാകാരന്മാരുടെ അപൂര്‍വ റെക്കോര്‍ഡുകള്‍, പുതിയ ഗായകര്‍ക്കായി സൗണ്ട് റെക്കോര്‍ഡിങ് ഫീച്ചര്‍, പുതിയ ഗായകരുടെ കളക്ഷനുകള്‍ എന്നിവ അടങ്ങുന്നതാണ് ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ എച്ച്‌സിഎല്‍ മ്യൂസിക് ആപ്പ് ലഭ്യമാണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ വിവിധ വിഭാഗങ്ങളായ ഹിന്ദുസ്ഥാനി, കര്‍നാട്ടിക്ക്, ഫ്യൂഷന്‍ മ്യൂസിക്ക് തുടങ്ങിയവയുടെ വലിയ ശേഖരം ആപ്പിലുണ്ട്. സംഗീതം തടസ്സപ്പെടുത്തുന്ന പരസ്യങ്ങളുടെ ബഹളങ്ങള്‍ ഈ ആപ്പിലില്ല. കൂടാതെ യാതൊരു തരത്തിലുള്ള ഫീസും ആപ്പ് ഈടാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *