
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ അൽ ഫിത്വ് റ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച തജ്ഹീസേ റമളാൻ പ്രഭാഷണ പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വച്ചു നടന്ന പരിപാടി ബഹ്റൈൻ പാർലമെന്റ് ഡപ്യൂട്ടി സ്പീക്കർ ശൈഖ് അഹമദ് അബ്ദുൽ വാഹിദ് അൽ കറാത്ത എം.പി ഉൽഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുഗ്രഹ ഭാഷണവും പ്രമുഖ വാഗ്മിയും പണ്ഠിതനുമായ നൗശാദ് ബാഖവി ചിറയിൽകീഴ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
സമസ്ത ബഹ്റൈൻ മനാമ ഏരിയാ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കരയുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സദസ്സിനു ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ് ദുആയ്ക്കു നേതൃത്വം നൽകുകയും ഹാഫിള് ശറഫുദ്ധീൻ മൗലവി ഖുർആൻ പാരായണം നടത്തുകയും ചെയ്തു.
