https://images.samakalikamalayalam.com/uploads/user

തൃശ്ശൂർ: കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ അറസ്റ്റ്. ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത് .യുവതിയെ എക്സൈസ് സംഘം പിന്നീട് ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്.

ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്.ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനേയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *